വിജയ ഗാഥ
Back

സ്വാതന്ത്ര്യത്തിന്റെ പച്ചത്തുരുത്ത്

ഡോ. സാബിന്‍ ജോര്‍ജ്ജ്
അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എല്‍.പി.എം. വെറ്ററിനറി കോളേജ്, മണ്ണുത്തി - 680651

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍

ജയിലിന്റെ കല്‍മതിലുകളുടെ ഉള്ളിലെ കൃഷിയുടെ പച്ചപ്പില്‍ നിന്ന്‌ നൂറുമേനി വിളവ് പുറം ലോകത്തേക്കെത്തുന്നു. ഒപ്പം അന്തേവാസികള്‍ക്ക് ഭക്ഷ്യസുരക്ഷയുടെയും, സ്വയം പര്യാപ്തതയുടേയും പാഠങ്ങളും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

നാല്‍പ്പതേക്കറോളം സ്ഥലത്താണ് ജയിലിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ    ഭൂമിക. കശുമാവ്, മാവ്, പ്ലാവ് തുടങ്ങിയ വന്‍മരങ്ങള്‍ക്കൊപ്പം തെങ്ങും, വാഴയും, പച്ചക്കറികളും ഹരിതഭംഗി തീര്‍കകുന്നു.. മൃഗസംരക്ഷണം, പുഷ്പകൃഷി ഔഷധസസ്യത്തോട്ടം എന്നിവയും ജയില്‍ വളപ്പിനെ ഹരിതസമ്പുഷ്ടമാക്കുന്നു. ഒപ്പം മണ്ണു സംരക്ഷണം, യന്ത്രവത്ക്കരണം, ബയോഗ്യാസ് നിര്‍മ്മാണം, ഭക്ഷ്യോല്‍പ നിര്‍മ്മാണം തുടങ്ങി പുത്തന്‍ കൃഷിയുടെ പാഠങ്ങളും. രണ്ടു വര്‍ഷം മുന്‍പ് കരനെല്‍കൃഷിയിലും പരീക്ഷണം നടത്തിയിരുു. ആരാമത്തിന് അലങ്കാരമായി മനോഹരമായി സൂക്ഷിക്കു ഉദ്യാനത്തിലെ സുന്ദരിപ്പൂക്കളും  ചേരുമ്പോള്‍ തടവറയിലെ ഇരുളിലേക്ക് പച്ചപ്പിന്റെ പ്രകാശമെത്തുന്നു.

എഴുന്നൂറിലധികം വരു അന്തേവാസികള്‍ക്ക് ഭക്ഷണ കാര്യത്തില്‍ കൃത്യമായി ഒരു മെനുവുണ്ട്. പാലും, മാംസവും പച്ചക്കറികളുമടങ്ങു ഭക്ഷക്രമം. ഭക്ഷണത്തിനുള്ളവ സ്വന്തം മണ്ണില്‍ കൃഷി ചെയ്തുണ്ടാക്കു സ്വയം പര്യാപ്തതയുടെ പാഠം നടപ്പാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് ജയിലിലെ തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കുകയായിരുു. ജയില്‍ വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് കൃഷി വകുപ്പ്, ആത്മ, ക്ഷീരവികസന വകുപ്പ്, ഔഷധ സസ്യബോര്‍ഡ,് നിര്‍മ്മിതി കേന്ദ്ര തുടങ്ങിയ ഏജന്‍സികള്‍ പിന്തുണ നല്‍കിയതോടെ വിളഞ്ഞത് നൂറുമേനി ഫലം.

മുപ്പതേക്കറോളം സ്ഥലത്തു നിറയു വിവിധ വാഴയിനങ്ങളാണ് ജയിലിലെ മുഖ്യ കൃഷിയിടത്തുള്ളത്. ടിഷ്യൂകള്‍ച്ചര്‍ ഇനം മുതല്‍ നാടന്‍ വരെ. ഗ്രാന്റ് നെയിന്‍, റോബസ്റ്റ, നേന്ത്രന്‍, സാന്‍സിബാര്‍, ഞാലിപ്പൂവന്‍ തുടങ്ങിയ ഇനങ്ങള്‍. ജയിലിന്റെ ഭക്ഷ്യാവശ്യങ്ങള്‍ക്ക്  ശേഷമുള്ളവ പുറത്ത് വില്‍പ്പനക്ക്. പത്തേക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷി.  ചീര, വെണ്ട, വഴുതന, മത്തന്‍, കുമ്പളം, പയര്‍, പാവല്‍, പടവലം തുടങ്ങിയ പച്ചക്കറികള്‍. കാര്‍ഷിക സര്‍വ്വകലാശാലയുടെ മുഖ്യ ഇനങ്ങള്‍ ത െകൃഷി ചെയ്യുു. കെണികള്‍ ഉപയോഗിച്ചാണ് രോഗ-കീട പ്രതിരോധം. മഞ്ഞളും, കപ്പയും, ചേനയും, കൂര്‍ക്കയുമൊക്കെ കൃഷിയിടത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ട്രാക്ടര്‍ മുതലുള്ള കൃഷിയന്ത്രങ്ങള്‍ ഉപയോഗിക്കാനും ഇവര്‍ക്ക് വൈദഗ്ദ്യമുണ്ട്. യന്ത്രഭാഗങ്ങള്‍ സ്വയം രൂപകല്‍പ്പന ചെയ്യാനും, അറ്റകുറ്റപ്പണി നടത്താനുമൊക്കെ മിടുക്കുള്ളവര്‍ ഇവിയെടുണ്ട്. കുളവും, കിണറുമൊക്കെ വറ്റാത്തവിധം പീച്ചിഡാമില്‍ നി് വെളളമെത്തിക്കു കനാല്‍ വൃത്തിയാക്കിയിടാനും ഇവര്‍ ശ്രദ്ധിക്കുു. അമൂല്യമായ ജലം തുള്ളിനനയിലൂടെ ചെടികളിലേക്ക്. ഔഷധസസ്യകൃഷി പത്തേക്കറോളം  സ്ഥലത്തുണ്ട്. നെല്ലി, രക്തചന്ദനം, പതിമുകം തുടങ്ങി ഔഷധസസ്യങ്ങളുടെ നീണ്ട നിര. പൂ കൃഷിയില്‍ നേടിയ പരിശീലനത്തിന്റെ പിന്‍ബലത്തില്‍ ചെത്തി, മുല്ല, അരളി, ചെണ്ടുമല്ലി തുടങ്ങിയ പൂക്കള്‍ ഇവിടെ നിും വിപണിയിലെത്തുന്നു.

നൂറോളം മലബാറി ആടുകള്‍, ഇരുപത്തിയഞ്ചോളം പശുക്കള്‍, അഞ്ച് എരുമകള്‍ കുറച്ച് കോഴികളുമാണ് ഇവിടുത്തെ മൃഗസമ്പത്ത്. കാലിത്തീറ്റയോടൊപ്പം പ്ലാവില, മുള്ളുവേങ്ങയുടെ ഇല, വാഴപ്പിണ്ടി ഇവയൊക്കെ മൃഗങ്ങള്‍ക്ക് ആഹാരം. ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ കൃഷി  ക്ഷീര വിസ്മയം തീര്‍ക്കുു. ഇതിനകം അറുപതിനായിരം രൂപയുടെ ആ'ിറച്ചി ജയിലിലേക്ക് നല്‍കി കഴിഞ്ഞിരിക്കുു. പ്രതിദിനം നൂറു ലിറ്റര്‍ പാലും ഉത്പാദിപ്പിക്കുു. അവശിഷ്ടങ്ങള്‍ കൃഷിയിടത്തിലേക്കും, 35 ാ3 ബയോഗ്യാസ് പ്ലാന്റിലേക്കും മാറ്റുന്നു.

തൊഴിലില്‍ നി് ഭക്ഷ്യ സ്വയം പര്യാപ്തതയ്‌ക്കൊപ്പം നിശ്ചിത വേതനവും ഇവര്‍ക്ക് ലഭിക്കുന്നു. ഒരു വിഹിതം കൃത്യമായി വീടുകളിലെത്തുു. ഒരു ഭാഗം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ബാക്കിഭാഗം  ജയില്‍ വിമോചന സമയത്തും കി'ും. ജയില്‍ സൂപ്രണ്ട് എം.കെ. വിനോദ് കുമാര്‍, ജയിലര്‍ സുധീര്‍, വെല്‍ഫയര്‍ ഓഫീസര്‍ മോഹനകുമാര്‍  എിവര്‍ക്കൊപ്പം അസിസ്റ്റന്റ് ജയിലര്‍ കെ. ജെ. തോമസാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ അമരക്കാരന്‍.

കാര്‍ഷിക ഉത്പങ്ങള്‍ക്കൊപ്പം ചപ്പാത്തി, ചില്ലി ചിക്കന്‍ കറി, തക്കാളിക്കറി തുടങ്ങിയവ നിര്‍മ്മിച്ച് സ്വന്തം വിപണന കേന്ദ്രം വഴി വിതരണം ചെയ്യുന്നു. ഫ്രീഡം എതാണ് വ്യാപാര നാമം. മാനസീക ഉല്ലാസവും, മാനസാന്തരവും, തൊഴില്‍ വൈദഗ്ധ്യ പരിശീലനവുമൊക്കെ ചേരു കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഫലമണിയുമ്പോള്‍ തടവറയുടെ മതിലുകള്‍ക്കു മീതെ സ്വാശ്രയത്വത്തിന്റെ പക്ഷികള്‍ പറക്കുന്നു.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS