1. ഗ്ലോബല്‍ അഗ്രിമീറ്റ് നീല വിപ്ലവം കേരളത്തില്‍ തുടങ്ങും
രാജ്യത്ത് മാസ്യോല്പാദന കയറ്റുമതി മേഖലയില്‍ വന്‍ വളര്‍ച്ച ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നീലവിപ്ലവത്തിന് കേരളത്തിന് ഏറെ സാധ്യതയാണുള്ളതെന്ന് ആഗോള കാര്‍ഷിക സംഗമം അങ്കമാലി അഡ്‌ലക്‌സ്മാളില്‍ 6 ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗ് മണ്ണിന്റെ പോഷകഘടന വിലയിരുത്താന്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. കുട്ടനാട് പാക്കേജിനെ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംഗമത്തില്‍ 100 ഓളം നിക്ഷേപകര്‍ കാര്‍ഷിക രംഗത്ത് നിക്ഷേപിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. കെ.പി. മോഹനന്‍ അഭിപ്രായപ്പെട്ടു.
2. ഹൈവാല്യൂ അഗ്രിക്കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തികവും, സാമൂഹികവും, പാരിസ്ഥിതികവുമായ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഇതുമായി ബന്ധപ്പെട്ട് ആഗോള കാര്‍ഷിക സംഗമത്തില്‍ നടന്ന സെമിനാറില്‍ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഹൈടെക് കൃഷിരീതി ജൈവ മാതൃകയിലേക്ക് മാറ്റണം.
ഉപഭോക്തൃമാറ്റത്തിനനുസരിച്ചുള്ള ഉല്പാദനശൈലി ഉരുത്തിരിയണമെന്ന് ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കേരാമൃതത്തിനും, വെജി വാഷിനും അനന്ത വ്യാവസായിക സാധ്യതകളാണുള്ളതെന്ന് കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. പി. ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മൃഗസംരക്ഷണ രംഗത്ത് ജന്തുജന്യ പ്രോട്ടീന്‍ ഉല്പാദന രംഗത്ത് ലഭ്യതയും, ആവശ്യകതയും തമ്മിലുള്ള അന്തരം ഒഴിവാക്കാന്‍ ഹൈടെക് ലൈവ് സ്റ്റോക്ക് ഫാമിംഗിന് ഏറെ സാധ്യതയുണ്ടെന്ന് സെമിനാറില്‍ വെറ്ററിനറി സര്‍വ്വകലാശാല എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം ഡയറക്ടര്‍ ടോ. ഡി.പി. സേതുമാധവന്‍ അഭിപ്രായപ്പെട്ടു.
3. കേരളം ഹൈടെക് കൃഷിയുടെ ആസ്ഥാനം
ഹൈടെക് കൃഷിയിലേക്ക് കേരളത്തെ മാറ്റാന്‍ 82 ഓളം നിക്ഷേപകര്‍ ആഗോള കാര്‍ഷിക സംഗമത്തിനെത്തി.
നെതര്‍ലാന്‍ഡ്‌സ്, തെക്കന്‍ കൊറിയ, ജര്‍മ്മനി, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വ്യവസായം തുടങ്ങാന്‍ താല്‍പര്യമറിയിച്ചി ട്ടുണ്ട്.