ഇന്ന് ലോകത്തെമ്പാടും സാങ്കേതിക മികവിലൂന്നിയുള്ള പുതിയ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിച്ചു വരുന്നു. അമേരിക്കയിലെ ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലകളാണ് ഇതില്‍ ഏറെ മുന്നില്‍. കാര്‍ഷിക അനുബന്ധ മേഖലകള്‍, ഭക്ഷ്യ സംസ്‌ക്കരണം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകളുണ്ട്. ഇവ MOOC - Massive Open Online Courses എന്ന പേരിലറിയപ്പെടുന്നു. ഇവയില്‍ യഥാസമയം ക്ലാസ്സ് കേള്‍ക്കാനുതകുന്ന Synchronous രീതിയും, റിക്കോര്‍ഡ് ചെയ്ത് കേള്‍ക്കാവുന്ന Non Synchronous രീതിയുമുണ്ട്. ഓണ്‍ ലൈന്‍ ലിങ്കുകളും, യു ട്യൂബ് വഴിയും ക്ലാസ്സുകള്‍ പഠിതാക്കളിലെത്തും. സ്‌ക്കോട്ട്‌ലാന്റിലെ എഡിന്‍ബറോ സര്‍വ്വകലാശാല, അമേരിക്കയിലെ ഹാര്‍വാര്‍ഡ്, ടെക്‌സാസ്, സ്റ്റാന്‍ഫോര്‍ഡ്എന്നിവിടങ്ങളില്‍ ആനിമല്‍ വെല്‍ഫെയര്‍, അഗ്രി ബിസിനസ്സ്, ഭക്ഷ്യ സുരക്ഷിതത്വം, സംരംഭകത്വം എന്നിവയിലൂന്നിയുള്ള ഓണ്‍ലൈന്‍ കോഴ്‌സുകളുണ്ട്.
കേരളത്തില്‍ വെറ്ററിനറി സര്‍വ്വകലാശാലയില്‍ ലൈവ്‌സ്റ്റോക്ക് അഗ്രി എന്റര്‍പ്രണര്‍ഷിപ്പ്, ഫുഡ് സെക്യൂരിറ്റി മാനേജമെന്റ്, ഫാം ജേര്‍ണലിസം, വണ്‍ ഹെല്‍ത്ത്, ഇന്‍ഫര്‍മാറ്റിക്‌സ് ആന്റ് മാനേജ്‌മെന്റ്, ഇന്റഗ്രേറ്റഡ്ഫാമിംഗ്, എത്ത്‌നോ ഫാര്‍ക്കോളജി എന്നിവയില്‍ സാങ്കേതിക മികവിലൂന്നിയുള്ള ടെക്‌നോളജി എനേബിള്‍ കോഴ്‌സുകളുണ്ട്. തൊഴിലിനോടൊപ്പം പഠിയ്ക്കാനുള്ള സൗകര്യം, മികച്ച സിലബസ്സ്, ഓണ്‍ലൈന്‍ കോണ്‍ടാക്ട് ക്ലാസ്സുകള്‍, പരീക്ഷ എന്നിവ ഇവയുടെ സവിശേഷതകളാണ്.
ഓണ്‍ലൈന്‍ കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാന്‍ KVASU.ac.in സന്ദര്‍ശിക്കുക. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ കോഴ്‌സിന് ചേരുന്നവരുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ച ദൃശ്യമാണ്.